ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിനെതിരെ ലൈംഗികാതിക്രമ പരാതി

ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആല്‍വസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് താരത്തെ ബാഴ്സലോണ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിനാണ് യുവതി ആല്‍വസിനെതിരെ പരാതി നൽകിയത്.

Jan 21, 2023 - 14:43
Jan 21, 2023 - 15:11
 0
ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിനെതിരെ ലൈംഗികാതിക്രമ പരാതി

ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആല്‍വസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് താരത്തെ ബാഴ്സലോണ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിനാണ് യുവതി ആല്‍വസിനെതിരെ പരാതി നൽകിയത്. ഡിസംബർ 30 ന് രാത്രി ബാഴ്സലോണയിലെ ഒരു നിശാക്ലബ്ബിൽ വച്ച് ഡാനി ആൽവസ് തന്നെ മോശമായ തരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. തന്റെ പാന്‍റിനുള്ളിൽ കൈ കടത്തി ഉപദ്രവിച്ചതായും യുവതി പരാതിയിൽ ആരോപിച്ചു.

അതേസമയം, സംഭവം നടന്ന ദിവസം താൻ ക്ലബ്ബിൽ പോയിരുന്നുവെന്ന് വ്യക്തമാക്കിയ താരം യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം അവധിക്കാലം ആഘോഷിക്കാനാണ് ഡാനി ബാഴ്സലോണയിലെത്തിയത്. ബാഴ്സലോണ, യുവന്‍റസ് തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി കളിച്ച 39 കാരനായ താരം നിലവിൽ മെക്സിക്കൻ ക്ലബ് പ്യൂമാസിനായാണ് കളിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow