കരിമ്പട്ടികയിൽ പെടുത്തിയ ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്യരുതെന്ന് മന്ത്രി, ഫിറ്റ്നസ് പരിശോധിക്കാൻ നിർദേശം

വിനോദയാത്രയ്ക്കായി കരിമ്പട്ടികയിൽ പെടുത്തിയ ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്യരുതെന്ന് മന്ത്രി ആൻ്റണി രാജു. ഇക്കാര്യം സ്കൂൾ അധികൃതർ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി.

Oct 7, 2022 - 18:56
Oct 7, 2022 - 19:02
 0
കരിമ്പട്ടികയിൽ പെടുത്തിയ ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്യരുതെന്ന് മന്ത്രി, ഫിറ്റ്നസ് പരിശോധിക്കാൻ നിർദേശം

മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധന പരാജയപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് മന്ത്രി . ഫിറ്റ്നസ് പരിശോധയ്ക്കുശേഷം വാഹനങ്ങളിൽ നിന്ന് സ്പീഡ്ഗവർണർ അഴിച്ചുമാറ്റുകയാണ്. ഇതിന് ഡീലർമാരുടെ സഹായവും ലഭിക്കുന്നു. സ്പീഡ്ഗവർണർ തട്ടിപ്പിൽ ഡീലർമാർക്കുകൂടി പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഒരുവശത്ത് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന തുടരുമ്പോൾ മറുവശത്ത് ഇത് പരാജയപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നു മന്ത്രി വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ വിഭാഗത്തിൽ 368 ഉദ്യോഗസ്ഥന്മാരാണ് ഉള്ളത്. ഇത്രയും വാഹനങ്ങളുള്ള സംസ്ഥാനത്ത് പരിമിതമായ ഉദ്യോഗസ്ഥന്മാരെ വെച്ചാണ് വാഹനപരിശോധനയടക്കം നടത്തുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ എല്ലാ ജില്ലകളിലെയും എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള വാഹനങ്ങൾ സ്കൂൾ അധികൃതർ വിനോദയാത്രയ്ക്ക് ബുക്ക് ചെയ്യാൻ പാടില്ല. നിയമം ലംഘിച്ചോടുന്ന വാഹനങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിൻ്റെ വേഗത കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ സംവിധാനത്തിലൂടെയാണ്. ഇതില്ലായിരുന്നുവെങ്കിൽ അപകടകാരണം അവ്യക്തമായി തുടരും.

ഓരോ വാഹനത്തിൻ്റെയും പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇതിനുവേണ്ടിയാണ് സ്പീഡ്ഗവർണർ പോലുള്ള സംവിധാനങ്ങൾ കൊണ്ടുവന്നത്. എന്നാൽ ഇത്തരം നിയമങ്ങൾ വാഹന ഉടമകളും ഡ്രൈവർമാരും ലംഘിക്കുകയാണ്. ഇത് പെട്ടെന്ന് നിയന്ത്രിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow