ഒരു നിമിഷം എല്ലാരും ഷോക്കായി രോഹിത്തിൻ്റെ സിക്സ് പതിച്ചത് കുട്ടിയുടെ ദേഹത്ത് ; ഓടിയെത്തി ഇംഗ്ലണ്ട് ഫിസിയോ ടീം

ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 111 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 7 ഓവറിൽ 37 റൺസ് നേടിയിട്ടുണ്ട്. 21 പന്തിൽ 13 റൺസുമായി ധവാനും, 21 പന്തിൽ 23 റൺസുമായി ക്യാപ്റ്റൻ രോഹിതുമാണ് ക്രീസിൽ. ഇന്ത്യൻ ഇന്നിങ്സിനിടെ രോഹിതിന്റെ സിക്സ് ഗ്യാലറിയിൽ ഉണ്ടായിരുന്ന കുട്ടിയുടെ ദേഹത്ത് പതിച്ചത് ആശങ്കകൾക്ക് വകവെച്ചിരുന്നു.

Jul 14, 2022 - 02:25
 0

വില്ലിക്കെതിരെ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ നേടിയ സിക്‌സാണ് ആശങ്കകൾക്ക് വഴിവെച്ചത്. ഷോർട്ട് ബോളിൽ അനാസായം 79 മീറ്റർ സിക്‌സാണ് രോഹിത് പറത്തിയത്. കുട്ടിക്ക് പരിക്കേറ്റത് ശ്രദ്ധയിൽ പ്പെട്ടതോടെ ഉടനെ ബൗണ്ടറി ലൈനിന് അരികിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ ഫിസിയോ ടീമിനെ അയക്കുകയും ചെയ്തു.

നേരെത്തെ ബുംറയുടെയും ഷമിയുടെയും പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു ഇംഗ്ലണ്ട്. ബുംറ 6 വിക്കറ്റും ഷമി 3 വിക്കറ്റും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 110 പുറത്താവുന്ന കാഴ്ച്ചയാണ് കണ്ടത്. ഇംഗ്ലണ്ട് നിരയിൽ 4 പേരാണ് പൂജ്യത്തിൽ പുറത്തായത്. 32 പന്തിൽ 30 റൺസ് നേടിയ ക്യാപ്റ്റൻ ബട്ട്ലറിന്റെയും 26 പന്തിൽ നിന്ന് 21 റൺസ് നേടിയ വില്ലിയുടെയും ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

ഇന്ത്യയ്ക്ക് എതിരെയും ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. 26 റൺസ് നേടുന്നതിനിടെ 5 വിക്കറ്റ് വീണ ഇംഗ്ലണ്ട് അവിടെ തകരുമെന്ന് കരുതിയെങ്കിലും ജോസ് ബട്ട്ലറുടെയും അറ്റാക്കിങ് ശൈലി ഇംഗ്ലണ്ടിന് ആശ്വാസം പകർന്നു. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്

ഇംഗ്ലണ്ട് താരങ്ങളുടെ സ്‌കോർ: റോയ് (0), ബെയ്‌ർസ്റ്റോ (7), റൂട്ട് (0), സ്റ്റോക് (0), ബട്ട്ലർ (30), ലിവിങ്സ്റ്റൺ (0), മൊയീൻ അലി (14), വില്ലി (21), ഓവർട്ടൻ (8), കർസ് (15), ടോപ്ലെ (6). അതേസമയം ഇന്ത്യൻ നിരയിൽ പരിക്ക് കാരണം കോഹ്ലിയെ ഒഴിവാക്കിയാണ് ഇറങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow