അച്ഛനെയും മകളെയും ക്രൂരമായി മർദ്ദിച്ച സംഭവം; ആദ്യ അറസ്റ്റ്, പിടിയിലായത് സെക്യൂരിറ്റി ജീവനക്കാരന്‍

കെഎസ്ആർടിസി ജീവനക്കാർക്ക് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ്. പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

Oct 1, 2022 - 14:58
Oct 1, 2022 - 15:18
 0
അച്ഛനെയും മകളെയും ക്രൂരമായി മർദ്ദിച്ച സംഭവം; ആദ്യ അറസ്റ്റ്, പിടിയിലായത് സെക്യൂരിറ്റി ജീവനക്കാരന്‍
കാട്ടാക്കടയിൽ അച്ഛനെയും മകളെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സെക്യൂരിറ്റി ജീവനക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാൻ സുരേഷിനെ തിരുമലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. നാല് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ്.
പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയത്. ‌ പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനും മകൾ രേഷ്മയ്ക്കുമാണ് മർദനമേറ്റത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഈ മാസം 20ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കെഎസ്ആർടിസി എംഡി പരസ്യമായി മാപ്പ് പറയുന്ന അവസ്ഥ കൂടി ഉണ്ടായിരുന്നു. മകളുടെ കൺസെഷനുവേണ്ടിയാണ് പ്രോമനൻ കട്ടാക്കട കെഎസ്ആർടിസ് ഡിപ്പോയിലേക്ക് പോയത്. അവിടെ വെച്ച് നടന്ന വാക്ക് തർക്കമാണ് പിന്നീട് മർ‌ദ്ദനത്തിൽ കലാശിച്ചത്. അതേസമയം കെഎസ്ആർടിസി തെറ്റ് തിരുത്തി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മകൾ രേഷ്മയുടെ കൺസെഷൻ കെഎസ്ആർടിസി ജീവനക്കാർ വീട്ടിലെത്തി നൽകുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow