യു.കെ യിലെ മലയാളി നഴ്സിന്റെയും, കുട്ടികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം; സാജുവിന്റെ അറസ്റ്റും രേഖപ്പെടുത്തി

Dec 19, 2022 - 01:45
 0
യു.കെ യിലെ മലയാളി നഴ്സിന്റെയും, കുട്ടികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം; സാജുവിന്റെ അറസ്റ്റും രേഖപ്പെടുത്തി

യു.കെ യിലെ മലയാളി നഴ്സിന്റെയും, കുട്ടികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൈ ഉപയോഗിച്ചോ തുണികൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കിയതാണ് മരണകാരണമെന്ന സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

കേസിൽ പ്രതിയായ അഞ്ജുവിൻ്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജുവിന്റെ അറസ്റ്റും രേഖപ്പെടുത്തി. സാജുവിനെ നാളെ നോർത്താംപ്റ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പൊലീസ് നടപടികൾ പൂർത്തിയായ ശേഷം ആയിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.

ഇതിനിടെ അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾഎത്തിക്കാൻ യു.കെ ഇൻഡ്യൻ ഹൈക്കമ്മീഷൻ സഹായം വാഗ്ദാനം ചെയ്തെന്ന് കോട്ടയം എം പി തോമസ് ചാഴിക്കാടനും അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ ഹൈ കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow