Kollam Sudhi| പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Jun 5, 2023 - 10:01
Jun 5, 2023 - 10:03
 0
Kollam Sudhi| പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി (39) മരിച്ചു. തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിലായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. അപകടത്തിൽ പരിക്കേറ്റ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉല്ലാസ് അരൂർ ആണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.

അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow