DogeRAT | വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാൽവെയർ വ്യാപിക്കുന്നു

ജനപ്രിയ ആപ്പുകളെന്ന വ്യാജേനയാണ് ഡോ​ഗ്‍റാറ്റ് മാൽവെയർ പ്രത്യക്ഷപ്പെടുന്നത്. ഈ മാൽവെയർ വഴി ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് റിമോട്ട് ആക്‌സസ് ലഭിക്കുകയും ചെയ്യും

Jun 3, 2023 - 09:31
 0
DogeRAT | വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാൽവെയർ വ്യാപിക്കുന്നു

വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാൽവെയർ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഡോ​ഗ്റാറ്റ് (DogeRAT (Remote Access Trojan) എന്നാണ് ഈ മാൽവെയറിന്റെ പേര്. ടെലിഗ്രാം വഴിയും മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ വഴിയും ഈ മാൽവെയർ അടങ്ങിയ ആപ്പുകൾ ഉപയോക്താക്കൾക്ക് അയച്ചുകൊടുക്കുന്നതായാണ് റിപ്പോർട്ട്.

ബാങ്കിംഗ് പാസ്‌വേഡുകൾ, ഗവൺമെന്റ് ഐഡികൾ എന്നിവ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്‌ടിക്കാൻ കഴിയുന്ന ഒരു ഓപ്പൺ സോഴ്‌സ് ആൻഡ്രോയിഡ് മാൽവെയറാണ് ഡോ​ഗ്റാറ്റ് എന്നാണ് കണ്ടെത്തൽ. ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, വിനോദം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.

ജനപ്രിയ ആപ്പുകളെന്ന വ്യാജേനയാണ് ഡോ​ഗ്‍റാറ്റ് മാൽവെയർ പ്രത്യക്ഷപ്പെടുന്നത്. അത് ഉപഭോക്താക്കളുടെ മൊബൈൽ ഉപകരണങ്ങളിൽ എത്തിയാൽ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തപ്പെടും. ഈ മാൽവെയർ വഴി ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് റിമോട്ട് ആക്‌സസ് ലഭിക്കുകയും ചെയ്യും. അങ്ങനെ ഈ മൊബൈൽ ഫോണുകൾ ഹാക്കർമാർക്ക് ഉപയോഗിക്കാനാകും. അതുവഴി അവർക്ക് ഫയലുകളിൽ മാറ്റം വരുത്താനും, കോൾ റെക്കോർഡുകൾ ചെയ്യാനും, ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും ഉപയോഗിച്ച് ഫോട്ടോ എടുക്കാനുമെല്ലാം സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow