ഓപ്പറേഷൻ കാവേരി: സുഡാനിൽനിന്ന് 360 പേരടങ്ങുന്ന ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി; ഒമ്പത് മലയാളികളും

സുഡാനിലെ സൈന്യവും അര്‍ദ്ധസൈനിക സേനയും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ കൂടുതല്‍ പേരെ രക്ഷിക്കാനാണ് ഇന്ത്യന്‍ ദൗത്യസംഘം ശ്രമിക്കുന്നത്

Apr 27, 2023 - 14:14
 0
ഓപ്പറേഷൻ കാവേരി: സുഡാനിൽനിന്ന് 360 പേരടങ്ങുന്ന ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി; ഒമ്പത് മലയാളികളും

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി നടന്ന രക്ഷാദൗത്യത്തില്‍ 360 പേർ ഉൾപ്പെടുന്നഇന്ത്യക്കാരുടെ ആദ്യ സംഘമാണ് എത്തിയത്. സംഘത്തിൽ ഒമ്പത് മലയാളികളുണ്ട്. ഡല്‍ഹിയിലെത്തി.

സംഘത്തിലെ മലയാളികൾ ഒരുദിവസം കേരള ഹൗസില്‍ തങ്ങിയ ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലെത്തിക്കും. ഇന്ത്യ ഇതുവരെ സുഡാനിൽനിന്ന് 1100 പേരെ ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സുഡാനിലെ സൈന്യവും അര്‍ദ്ധസൈനിക സേനയും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ കൂടുതല്‍ പേരെ രക്ഷിക്കാനാണ് ഇന്ത്യന്‍ ദൗത്യസംഘം ശ്രമിക്കുന്നത്. രണ്ടു വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് സുഡാനിൽനിന്ന് ഇന്ത്യക്കാരെ ജിദ്ദ വഴി തിരിച്ചുകൊണ്ടുവരുന്നത്.

‘തിരിച്ചു വരവിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു’, എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഏറ്റുമുട്ടുന്ന സുഡാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ കാവേരി’. ഒഴിപ്പിക്കല്‍ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് മുരളീധരൻ ജിദ്ദയിലെത്തിയത്.

കഴിഞ്ഞ ദിവസം, ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി -130 ജെ സൈനിക വിമാനങ്ങള്‍ ബുധനാഴ്ച പോര്‍ട്ട് സുഡാനില്‍ നിന്ന് 256 ഇന്ത്യക്കാരെ ജിദ്ദയിലേക്ക് കൊണ്ടുവന്നു, ഇന്ത്യന്‍ നേവി കപ്പല്‍ 278 പൗരന്മാരെ പോർട്ട് സുഡാനിൽനിന്ന് മടക്കിയെത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow