Actor Vijay | വിജയ് യുടെ പിറന്നാളിന് ഒരു കിടിലന്‍ സര്‍പ്രൈസ് ഉണ്ടാകും;ആരാധകരേ കാത്തിരിക്കൂ; നിര്‍മ്മാതാവ് ലളിത്കുമാര്‍

മെയ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി 2023 ഒക്ടോബര്‍ 19 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ലോകേഷിന്‍റെ ശ്രമം

Apr 7, 2023 - 10:16
 0
Actor Vijay | വിജയ് യുടെ പിറന്നാളിന് ഒരു കിടിലന്‍ സര്‍പ്രൈസ് ഉണ്ടാകും;ആരാധകരേ കാത്തിരിക്കൂ; നിര്‍മ്മാതാവ് ലളിത്കുമാര്‍

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് -ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ. പ്രഖ്യാപനം മുതലുള്ള സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിന് വേണ്ടിയും അത്രയധികം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ കശ്മീരിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.

സിനിമയുടെ ടൈറ്റില്‍ പ്രൊമോ, കാസ്റ്റ് ആന്‍ഡ് ക്രൂ, കശ്മീരിലെ ലക്കൊഷന്‍ വീഡിയോ എന്നിവയാണ് ലിയോ കുറിച്ച് ഇതുവരെ വന്ന അപ്ഡേറ്റുകള്‍. കനത്ത മഞ്ഞിനിടയില്‍ ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അടുത്തിടെ പുറത്തിറക്കിയ ലൊക്കേഷന്‍ വീഡിയോയില്‍ വ്യക്തമായിരുന്നു.

ഇപ്പോഴിതാ ലിയോ സിനിമയെ കുറിച്ചുള്ള മറ്റൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എസ്എസ് ലളിത്കുമാര്‍. നായകന്‍ വിജയ് യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ലിയോ സിനിമയെ സംബന്ധിച്ച ഒരു സര്‍പ്രൈസ് ആരാധകര്‍ക്കായി പുറത്തുവിടുമെന്നാണ് ലളിത്കുമാര്‍ പറഞ്ഞത്. വിജയ്-ലോകേഷ് ടീം ആദ്യമായി ഒന്നിച്ച മാസ്റ്റര്‍ നിര്‍മ്മിച്ചതും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിജയ് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റസ് വിറ്റുപോയതായാണ് വിവരം. മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനെയും കമലഹാസന്‍റെ വിക്രത്തെയും മറികടന്നാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ലിയോയുടെ വിതരണാവകാശം വിറ്റുപോയത്.

മെയ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി 2023 ഒക്ടോബര്‍ 19 ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ലോകേഷിന്‍റെ ശ്രമം. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍. തൃഷയാണ് നായിക. മലയാളി താരം മാത്യു തോമസ് ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow