പൃഥ്വി ഷാ ഉപദ്രവിച്ചെന്ന പരാതിയുമായി സപ്ന ഗിൽ; നീക്കം ജാമ്യത്തിലിറങ്ങിയ ഉടനെ

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി. പൃഥ്വി ഷായെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതയായതിന് തൊട്ടുപിന്നാലെയാണ് സപ്ന ഗില്ലിന്‍റെ പരാതി. തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതിയാണ് സപ്നക്ക് ജാമ്യം അനുവദിച്ചത്. പൃഥ്വി ഷായ്ക്കൊപ്പം സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. പൃഥ്വി ഷായെയും സുഹൃത്തിനെയും സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്ധേരിയിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ സപ്ന ഗിൽ തന്‍റെ അഭിഭാഷകൻ മുഖേനയാണ് പരാതി നൽകിയത്. പൃഥ്വി ഷായെ കൂടാതെ സുഹൃത്ത് ആശിഷ് യാദവിനെയും മറ്റ് സുഹൃത്തുക്കളെയും സപ്ന പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. സപ്നയും സുഹൃത്ത് ശോഭിത് ഠാക്കൂറും ക്ലബ്ബിൽ ഇരിക്കുമ്പോൾ പൃഥ്വി ഷാ മദ്യപിക്കുന്നത് കണ്ടതായും പരാതിയിൽ പറയുന്നു.

Feb 22, 2023 - 07:41
 0

What's Your Reaction?

like

dislike

love

funny

angry

sad

wow