Bharat Jodo Yatra| രാഹുൽഗാന്ധി ശ്രീപെരുംപുത്തൂരിൽ; 150 ദിവസത്തിൽ 3570 കിലോമീറ്റർ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ (Bharat Jodo Yatra) ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിനു കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ എത്തി രാഹുല്‍ പ്രാർത്ഥന നടത്തി.

Sep 7, 2022 - 19:07
 0

ഇതിനുശേഷം ചെന്നൈയിലേക്കു മടങ്ങിയ രാഹുല്‍ 11.45നു വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ഒരു മണിയോടെ ഹെലികോപ്റ്ററിൽ കന്യാകുമാരിക്ക് തിരിക്കും.

വൈകിട്ടു മൂന്നിനു തിരുവള്ളുവർ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദർശിച്ച ശേഷം ഗാന്ധി മണ്ഡപത്തിലെത്തി പ്രാർത്ഥനാ യോഗത്തിൽ പങ്കുചേരും. യാത്രയിൽ ഉടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക ഗാന്ധിമണ്ഡപത്തിൽ ഏറ്റുവാങ്ങും. തുടർന്നു ഭാരത് ജോഡോ യാത്രികരോടൊപ്പം ബീച്ച് റോഡ് വരെ യാത്ര ചെയ്യും. ബീച്ചിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന സമ്മേളനം.

ഇതിനിടെ, രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ട ഹിന്ദുമക്കൾ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിനെ അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി. അര്‍ജുന്‍ സമ്പത്തിനെ പൊലീസ് കരുതല്‍ കസ്റ്റഡിയിലാക്കി.

150 ദിവസം കൊണ്ട് 3570 കിലോമീറ്റർ ദൂരം ഭാരത് ജോഡോ യാത്ര പിന്നിടും. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7.30 വരെയുമാണു രാഹുൽ ഗാന്ധിയും സംഘവും പദയാത്ര നടത്തുക. ദിവസം 25 കിലോമീറ്റർ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും.

യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവർക്ക് സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാകാം. 118 സ്ഥിരാംഗങ്ങൾക്ക് പുറമേ ഓരോ സംസ്ഥാനത്തെയും 100–125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow