ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾ കൂറുമാറിയത് പ്രതികളെ തിരിച്ചറിഞ്ഞ ശേഷം

കാസര്‍കോട് : സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ സാക്ഷികളായ സിപിഎം നേതാക്കൾ പിന്മാറിയത് പൊലീസിന് മുന്നിൽ എട്ടിലധികം പ്രതികളെ തിരിച്ചറിഞ്ഞ ശേഷം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചന്ദ്രശേഖരനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു എന്നായിരുന്നു ആരോപണം. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ രവി എട്ട് പ്രതികളെയാണ് ഡി.വൈ.എസ്.പി. സുനിൽ ബാബുവിന്‍റെ മുന്നിൽ വച്ച് തിരിച്ചറിഞ്ഞത്. സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അനിൽ ബങ്കളം ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞു. രവിയുടെ ഡ്രൈവർ ചായ്യോത്ത് മിഥുലാജ് ഹൗസിൽ കെ ഹക്കീം 12 പ്രതികളിൽ ഒരാളെ ഒഴിച്ച് മറ്റെല്ലാവരെയും തിരിച്ചറിഞ്ഞു. എന്നാൽ വിചാരണ വേളയിൽ ഹക്കീമും കൂറുമാറുകയാണുണ്ടായത്. അറസ്റ്റിന് ശേഷം പ്രതികളെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ആക്രമിച്ച കൂട്ടത്തിലുള്ളവരെയെല്ലാം ഇനിയും കണ്ടാലറിയാം എന്നായിരുന്നു മൂവരുടെയും മൊഴി. എന്നാൽ വിചാരണ വേളയിൽ മൊഴി മാറ്റിയപ്പോൾ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം സത്താർ മൂവരെയും കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയായിരുന്നു. മൂന്നുപേരും ദൃക്സാക്ഷികളാണ്. പരിക്കേറ്റ് ഇവർ ആശുപത്രിയിലുമായിരുന്നു. സി.പി.എം നേതാവ് എ.കെ നാരായണൻ , സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ.വി കൃഷ്ണൻ എന്നിവരും സംഭവസമയത്ത് ഇ ചന്ദ്രശേഖരനൊപ്പമുണ്ടായിരുന്നു.

Feb 1, 2023 - 08:49
Feb 1, 2023 - 09:06
 0
ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾ കൂറുമാറിയത് പ്രതികളെ തിരിച്ചറിഞ്ഞ ശേഷം

സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ സാക്ഷികളായ സിപിഎം നേതാക്കൾ പിന്മാറിയത് പൊലീസിന് മുന്നിൽ എട്ടിലധികം പ്രതികളെ തിരിച്ചറിഞ്ഞ ശേഷം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചന്ദ്രശേഖരനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു എന്നായിരുന്നു ആരോപണം. 

സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ രവി എട്ട് പ്രതികളെയാണ് ഡി.വൈ.എസ്.പി. സുനിൽ ബാബുവിന്‍റെ മുന്നിൽ വച്ച് തിരിച്ചറിഞ്ഞത്. സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അനിൽ ബങ്കളം ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞു. രവിയുടെ ഡ്രൈവർ ചായ്യോത്ത് മിഥുലാജ് ഹൗസിൽ കെ ഹക്കീം 12 പ്രതികളിൽ ഒരാളെ ഒഴിച്ച് മറ്റെല്ലാവരെയും തിരിച്ചറിഞ്ഞു.

എന്നാൽ വിചാരണ വേളയിൽ ഹക്കീമും കൂറുമാറുകയാണുണ്ടായത്. അറസ്റ്റിന് ശേഷം പ്രതികളെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ആക്രമിച്ച കൂട്ടത്തിലുള്ളവരെയെല്ലാം ഇനിയും കണ്ടാലറിയാം എന്നായിരുന്നു മൂവരുടെയും മൊഴി. എന്നാൽ വിചാരണ വേളയിൽ മൊഴി മാറ്റിയപ്പോൾ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം സത്താർ മൂവരെയും കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയായിരുന്നു.

മൂന്നുപേരും ദൃക്സാക്ഷികളാണ്. പരിക്കേറ്റ് ഇവർ ആശുപത്രിയിലുമായിരുന്നു. സി.പി.എം നേതാവ് എ.കെ നാരായണൻ , സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ.വി കൃഷ്ണൻ എന്നിവരും സംഭവസമയത്ത് ഇ ചന്ദ്രശേഖരനൊപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow