വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ പ്രവാസി നിയമസഹായ പദ്ധതി

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി നിയമസഹായ പദ്ധതി ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷപ്രശ്നകൊണ്ടും ശരിയായ നിയമ സഹായം

Dec 31, 2018 - 18:42
 0

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി നിയമസഹായ പദ്ധതി ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷപ്രശ്നകൊണ്ടും ശരിയായ നിയമ സഹായം ലഭ്യമാകാത്തതുകൊണ്ടും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റുമായി നിരവധി മലയാളികൾ ജയിലുകളിൽ കുടുങ്ങി കിടക്കുന്ന സാഹചര്യം സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി വിദേശമലയാളികള്‍ക്ക് നിയമസഹായം നല്‍കുന്ന പ്രവാസി നിയമസഹായ പദ്ധതി തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. ജോലി, പാസ്‌പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം, തടവിൽ കഴിയുന്നവരുടെ ആശുപത്രി ചികിത്സ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളത്തില്‍ രണ്ടു വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും വിദേശരാജ്യത്ത് നിയമസ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്കും ലീരല്‍ ലെയ്സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അതത് രാജ്യങ്ങളിലെ ഭാഷയും മലയാളവും അറിയണം. നോര്‍ക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം നല്‍കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow