ഒരേസമയം 25 സ്കൂളുകളിൽ ടീച്ചർ, 13 മാസം കൊണ്ട് ഒരു കോടി ശമ്പളം

"ലക്നൗ∙ ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ. ഉത്തർപ്രദേശിൽ ദുർബലവിഭാഗങ്ങളിലെ പൊൺകുട്ടികൾക്കു വേണ്ടി നടത്തുന്ന കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലാണു തട്ടിപ്പ് നടന്നത്...

ഒരേസമയം 25 സ്കൂളുകളിൽ ടീച്ചർ, 13 മാസം കൊണ്ട് ഒരു കോടി ശമ്പളം

ലക്നൗ∙ ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ. ഉത്തർപ്രദേശിൽ ദുർബലവിഭാഗങ്ങളിലെ പൊൺകുട്ടികൾക്കു വേണ്ടി നടത്തുന്ന കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലാണു തട്ടിപ്പ് നടന്നത്. അധ്യാപകരുടെ ഡേറ്റാ ബേസ് പുറത്തുവന്നതോടെയാണു തട്ടിപ്പു പുറത്തുവരുന്നത്. ഒരേസമയം വിവിധ സ്കൂളുകളിൽ ജോലി ചെയ്യുകയെന്നത് നടപടിയാകുന്ന ഒന്നല്ല. അതിനാൽ എങ്ങനെയാണ് മണിപ്പുർ സ്വദേശിയായ അനാമിക ശുക്ല ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് അറിയാൻ അന്വേഷണം തുടങ്ങി.

പ്രേരണ പോർട്ടൽ വഴി ഓൺലൈനായിട്ടാണ് അറ്റൻഡന്‍സ് ശരിയാക്കുന്നത്. എന്നിട്ടും എങ്ങനെയാണ് ഇവർ ഇത്തരത്തലൊരു തട്ടിപ്പുനടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ലോക്ഡൗൺ ആയതിനാൽ ഇവരുടെ വിവരങ്ങളൊന്നും കണ്ടുപിടിക്കാനാകുന്നില്ല. ആരോപണം സത്യമെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ കേസെടുക്കുമെന്നും ആനന്ദ് പറഞ്ഞു.

അനാമികയുടെ ശരിക്കുമുള്ള പോസ്റ്റിങ് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ചിരിക്കുന്ന ജില്ലകളിൽനിന്ന് കുറച്ചെങ്കിലും വിവരങ്ങൾ കിട്ടുന്നത്. അംബേദ്കർ നഗർ, ബഗ്പത്, അലിഗഡ്, ഷഹറൻപൂർ, പ്രയാഗ്‌രാജ് തുടങ്ങിയ സ്കൂളുകളിലായിരുന്നു ഇവർ തട്ടിപ്പു നടത്തിയത്. കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് 30,000 രൂപയാണ് മാസശമ്പളം. ഓരോ ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു ബാലിക വിദ്യാലയമാണുള്ളത്.

എല്ലാ സ്കൂളുകളിലും ഒരേ ബാങ്ക് അക്കൗണ്ട് തന്നെയാണ് അനാമിക നൽകിയിരുന്നത്. അധ്യാപകരുടെ സ്വകാര്യ വിവരങ്ങളടക്കം നൽകുന്ന മാനവ് സംപദ പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. ഒരേ വിവരങ്ങൾ അടങ്ങുന്ന അനാമിക ശുക്ല 25 സ്കൂളുകളിൽ പഠിപ്പിക്കുന്നതായിട്ടാണ് രേഖയിൽ കാണിച്ചിരുന്നത്. റായ്ബറേലിയിലെ ബാലിക വിദ്യാലയത്തിലാണ് അനാമികഅവസാനം ജോലി ചെയ്തത്. റായ്ബറേലിയിൽനിന്ന് പരാതി ലഭിച്ചിരുന്നില്ല. എന്നാൽ അന്വേഷണത്തിൽ ഇതു കണ്ടെത്തിയതോടെ ഇവരുടെ ശമ്പളം നിർത്തിവച്ചു. തുടരന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.